അവര്‍ക്കായ് എന്‍ മിഴികള്‍ നനക്കട്ടെ
നിസ്വാര്‍ഥ സ്നേഹത്തിന്‍ പ്രതിരൂപമവര്‍
അവര്‍ക്കായ് എന്‍ മിഴികള്‍ നനക്കട്ടെ
കടല്‍ പോലിരമ്പുന്ന വ്യഥയും,
ചുറ്റും അസ്വസ്ഥ്ത പടര്‍ത്തും ആകാംഷയും
അവനോടുള്ള അടങ്ങാത്ത സ്നേഹത്തില്‍ ലയിച്ചിറങ്ങും
അവര്‍, നാലു പെണ്ണുങ്ങള്‍,
ഞെരുക്കങ്ങള്‍ക്കിടയിലും
എത്താക്കനികളില്‍ എത്തിപിടിക്കുന്നു,
അവനോടുള്ള സ്നേഹത്താല്‍.
അവന്‍, അവരുടെ കുഞ്ഞനുജന്‍
എന്നും അരുമയാമവന്‍
പ്രതീക്ഷയും ആശ്രയവും അവനില്‍ അര്‍പ്പിച്ചപൊഴും
സ്നേഹം തീര്‍ത്തും കളങ്കരഹിതം
അവയില്‍ സ്വാര്‍ഥതയുടെ ഛായം പുരണ്ടിരുന്നില്ല.
അവന്‍, അവരുടെ കുഞ്ഞനുജന്‍
അഗാധവും അപരാജിതവുമായ
രോഗത്തിന്‍ പിടിയിലിന്നവന്‍
കണ്ണുനീരിലും ഗദ്ഗദത്തിലും അവരുടെ
സ്നേഹത്തിന്‍ അണ പൊട്ടിയൊലിച്ചു
നിരന്തരമായ ചോദ്യശരങ്ങളിലും,
അകാംഷാഭരിതമായ മിഴികളിലും
കലര്‍പ്പില്ലാത്ത സ്നേഹം മുഴച്ചു പൊങ്ങി.
അവര്‍ , നാലു പെണ്ണുങ്ങള്‍
നിസ്സഹായതയുടേയും ദാരിദ്രത്തിന്റ്റേയും നടുവില്‍
അവര്‍ കര്‍മ്മമഗ്നരായ്.
ദുഷിച്ച സമൂഹത്തിലും മരവിച്ച മനസുകളിലും
അവര്‍ പ്രതീക്ഷയര്‍പ്പിച്ചു.
നിസ്സഹായനായ ഭിഷഗ്വരനിലും
കനിവു വറ്റിയ സ്ഥാപനങ്ങളിലും
അത്ഭുതങ്ങള്‍ക്കായ്,
ദേവസാനിധ്യത്തിനായ് അവര്‍ കണ്ണിട്ടു.
അവര്‍ , നാലു പെണ്ണുങ്ങള്‍
‘കൃഷ്ണ, കൃഷ്ണാ’ വിളികളിലും
അസ്വസ്ഥാപൂര്‍ണമായ വാക്കുകളിലും
സ്നേഹത്തിന്‍ മുദ്രയിട്ടവര്‍.
അവര്‍ക്കായ് എന്‍ മിഴികള്‍ നനക്കട്ടെ
അറ്റമില്ലാത്ത അര്‍ദ്രതയോടെ അവര്‍ക്കായ്
ഞാന്‍ കണ്ണുനീര്‍ പൊഴിക്കട്ടെ.
1 comment:
NANNAYITUNDU.. tht one word encapsulates all wht i've to tell..
Post a Comment