വിലാപം
പ്രിയേ, നിന്നെയൊരു മഞ്ഞുതുള്ളിയായ്
എന് ഹൃദയത്തില് കരുതി വെക്കാം.
പക്ഷെയീ അറ്ക്കശോഭയില് ഒരു
മുത്തായ് കുരുത്തെടുക്കാനെനിക്കാവതില്ല.
നിന്റെ മൃദുസ്നേഹം, കിളിക്കൊഞ്ചല്,
ചെറുപരിഭവം, എല്ലാമെന് ഹൃദന്തത്തില്
ഒരു തൂവല് സ്പറ്ശമായ് ലയിക്കും....
എങ്കിലുമീ ഉലകസമക്ഷം
നിന് കരം പിടിച്ചുയരാന്
ഞാന് അശക്തന്, തീറ്ത്തും പരാജിതന്...
പ്രിയേ,നിന്നോടെനിക്കുള്ള ഹൃദയബന്ധം
അതു തികച്ചും വാക്കുകള്ക്കപ്പുറം
വികാരതിന്റെ നനുത്ത നൂല്പാലം.
അവയ്ക്ക് ഞാന് പേരു നല്കി തളക്കുന്നില്ല
ഒരു പക്ഷെ അതെന്റെ ഭീരുത്വത്തിന്
ബഹിറ്സ്പുരണമാവാം.
എന് ഗാഢമല്ലാത്തവിചാരങ്ങള് തന്
വെളിപ്പെടുത്തലുകളാവാം.
പക്ഷെ പനിനീരു പോല്
കിനിഞ്ഞിറങ്ങുന്ന നിന് സ്നേഹം
ഹൃദയത്തില് കനലുകള് വാരിയെറിയുമ്പോള്
നിന് ഗഗനസമാനം നിഗൂഢമാം നയനങ്ങള്
എന്നില് നിന്നും വാക്കുകള് തിരയുമ്പോള്
പ്രിയേ, ഞാന് വിലപിക്കുന്നു
തീറ്ത്തും അശക്തനായ്, പരാജിതനായ്
..........................................................................
1 comment:
അക്ഷരത്തെറ്റുകള്‍ കവിതയുടെ ഭംഗി കളയും...
ശ്രദ്ധിക്കുമല്ലോ...
തുടര്‍ന്നും എഴുതുക...
അഭിനന്ദനങ്ങള്‍....
Post a Comment