Sunday, December 26, 2010

സ്വപ്നം

ഒരു ചുവപ്പു കൊടി കിട്ടുവാനാഗ്രഹിക്കുന്നു
എൻ ഹൃദയരക്തം ചാലിച്ചു ഞാനതുയർത്തിപിടിക്കും.
തുടിക്കുന്ന യുവകരങ്ങൾ കാണുവാനാഗ്രഹിക്കുന്നു
അവയിലെൻ ജീവശ്വാസം ചേർത്തു ബലപ്പെടുത്താം.
നനുത്ത മിഴികളിൽ മനുഷ്യസ്നേഹമൊഴുകുമ്പൊൾ
അവയ്ക്കൊപ്പം സുസ്മേരവദനനായ് ചലിക്കാം ഞാൻ.

കണ്ണുനീരും, വിയർപ്പും, രക്തവും കലർന്നൊരീ
ജീവിതങ്ങൾ തൻ പടപുറപ്പാടുണ്ടാകുകിൽ
ആ രഥചക്രത്തിൻ അഴികളിലൊന്നായ്
ഞാനെന്ന് ജീവനെ സമർപ്പിച്ചിടാം.

ഒരു പുതു പുലർക്കാലം സ്വപ്നം കാണുന്ന
അസംഖ്യം മാനസങ്ങളിലൊന്നു മാത്രം ഞാൻ
അതിൻ വർണചിത്രങ്ങൾ നമ്മുക്കായ് പകർത്തിയ
മനീഷികൾ തൻ ആരാധകൻ മാത്രം.
അവർ തെളിച്ചാ തിരികൾ കാട്ടു തീയായ് പടർന്നിടുമ്പോൾ
അതിൽ എരിഞ്ഞാ പ്രകാശത്തിൻ ഭാഗഭാക്കാവും ഞാൻ.

ഒരു ചുവപ്പു കൊടി കിട്ടുകിൽ,
ഹൃദയ രക്തം ചാലിച്ചതുയർത്തിപ്പിടിക്കും ഞാൻ.

3 comments:

Anonymous said...
This comment has been removed by the author.
Anonymous said...

:) :)

Anonymous said...

🌹