കന്നി നായിക
റോസീ എനിക്കിഷ്ട്മായ്
നിന് മാരിവില്‍ നൈറ്മല്യത്തെ
ഇഷ്ട്മല്ല പക്ഷെ, മുറിഞ്ഞു വീഴുന്ന
ഹ്രിദയനൊംബരമാണു മുറ്റുന്നതിന്നു.
എന്‍ സമൂഹഹ്രിദന്തത്തില്
വെള്ളിടിയായ് വീഴുന്നു നിന് കണുനീറ്
മലനാട്ടിന് കന്നിനായികെ
നിന് കഥ എന്നില്‍ നിറക്കുന്നതെന്തൊ?
പുതു പ്രഭാതത്തിന് തുഷാരബിന്ദുവൊ?
കളിയാട്ടത്തിന് കനല്ച്ചീളൊ
മലനിരകള്‍ തന് നിസ്സംഗതയൊ
തിരമാലകള്‍ തന് അസ്വസ്ഥതയൊ
റൊസീ, എന്‍ നെഞ്ചകം
പുകയ്ക്കുന്ന നീറ്റലിന് ഹേതുവേത്?
വേതാള ദംഷ്ട്രങ്ങളേറ്റ്
നമുക്കന്യമായ നിന് പൂമുഖമൊ?
വിഷം തീണ്ടി കരിഞ്ഞുണങ്ങിയ
നിന് കലാകുസുമമൊ?
സഹസ്രാബ്ദങ്ങളായ്
രക്തം ചീറ്റിയ ചങ്ങലകെട്ടുകളൊ?
മാറ്റങ്ങള്‍ വന്നിരിക്കാം
കൂരംബുകള്‍ തന് മുനയൊടിഞ്ഞിരിക്കാം
പൂപ്പലില്‍ പുത്തന്‍ ഛായം പുരണ്ടിരിക്കാം.
പക്ഷെ ഉടച്ചു വാറ്ക്കപെടേണ്ടതുണ്ടിനിയേറെയും
റോസീ നിന്നെ ഞാനിഷ്ടപെടുന്നു
നിന് വേദനയെന്നില്‍ തീയായ് വളരട്ടെ
നിന് ഏങ്ങലുകള്‍
എന്നിലാക്രോശമായ് തീരട്ടെ
പുതു ജാതി കോമരങ്ങളുയരുന്നുണ്ടിവിടെ
നവീന വൈതാളികറ് പറന്നിറങ്ങുന്നു വീണ്ടും
അവരുടെ മുഖത്തു കാറ്ക്കിച്ചു തുപ്പാന്‍
അവരെ ചാട്ടവാറ് കൊണ്ടടിപ്പാന്
റോസീ നിന് അമൂറ്ത്ത രൂപം
നെഞ്ചിലേറ്റിടട്ടെ പുതുലോകം.
1 comment:
അതെ.
പൂപ്പലിൽ പുത്തൻ ചായം വീണതേയുള്ളു;
ഉടച്ചുവാർക്കാനിനിയുമുണ്ടേറെ ...
റോസിയെ കുറിച്ചുളള എഴുത്തുകൾ കുറവാണ് നമക്ക്.
ഓർമ്മകളും ....💚👍
Post a Comment